Listen

Description

പ്രിയ സുഹൃത്തേ ,

എഴുപത്തെട്ടുകാരിയായ , കോട്ടയംകാരിയായ , മലയാളി , ശാന്ത രണ്ടായിരത്തോളം തമിഴ് സിനിമകൾ കണ്ടയാളാണ് . അവരുടെ ജീവിതത്തിലെ സന്തോഷവേളകളിലും സന്താപവേളകളിലും അവരുടെ കൂട്ടിനെത്തുന്നത് ഒരു ശിവാജിഗണേശൻ സംഭാഷണമോ  നാഗേശ്വര റാവു സംഭാഷണമോ , 1950 -1960 കാലങ്ങളിലെ തമിഴ് ഗാനസാഹിത്യമോ ആണ്. ഞാൻ  ആകസ്മികമായിട്ടാണ് ശാന്തയെ കണ്ടത് . അമ്പരന്നുപോയി അവർ ജീവിതത്തെ തമിഴ് സിനിമയുമായി ഇടകലർത്തുന്ന രീതിയും അവരുടെ ഓർമ്മയും കണ്ടപ്പോൾ . സംഭാഷണത്തിന്റെ  കുറച്ചു ഭാഗങ്ങൾ record ചെയ്യാൻ കഴിഞ്ഞു . അതാണ് ഈ പോഡ്കാസ്റ്റ് . കൂടെ അവർ പറയുന്ന ഗാനങ്ങളും സംഭാഷണങ്ങളും , ശിവാജിഗണേശന്റെ ഏറ്റവും ദൈർഘ്യമേറിയ സംഭാഷണശകലവും ഉൾപ്പെടുത്തിയിരിക്കുന്നു .

"തമിഴ് തിരൈപ്പട നിനൈവുകൾ "

സ്നേഹത്തോടെ 

എസ് . ഗോപാലകൃഷ്ണൻ 

ഡൽഹി , 07 ജനുവരി 2021 

www.dillidalipodcast.com