കേരളം സ്ത്രീ സമത്വം എത്രമേൽ കൈവരിച്ചു? മലയാളി സ്ത്രീയുടെ ജീവിതത്തിൽ ലിംഗനീതി ഉണ്ടോ ? ഇല്ലെന്ന് വേണം പറയാൻ. സ്ത്രീകൾ അറിയാതെ നമുക്ക് ചുറ്റും ആചാരങ്ങളായും കീഴ്‌വഴക്കങ്ങളായും സ്ത്രീകളെ രണ്ടാം തരമായി കാണുന്ന കണ്ണുകളുണ്ട്. ഇനിയും എന്ത് സമത്വം, സ്ത്രീക്ക് എന്തിന് സമത്വം? എന്ന് ആക്രോശിക്കുന്നവരുടെ എണ്ണം കുറയുന്നുമില്ല. കടമ്പകൾ ഏറെ കടക്കാൻ ഉണ്ടെന്ന് ഉള്ള ഓർമ്മപ്പെടുത്തൽ കൂടെ ആകട്ടെ ഈ വനിത ദിനം.