Listen

Description

ഓണനിലാവ് 2024 - Episode 1

വയലി വിമ ഈ ഓണക്കാലത്ത്‌ ഓണം പ്രമേയമായ പാട്ടുകളിലൂടെ ഒരു യാത്ര നടത്തുന്നു. വിമയിലെ കലാകാരന്മാരും കലാകാരിമാരും ചേർന്ന്‌ അവതരിപ്പിക്കുന്ന ഈ ഓണവിരുന്ന് അത്തം മുതൽ തിരുവോണം വരെ വിമ പോഡ്‌കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുന്നു.

സംഗീതം : രവീന്ദ്രൻ മാഷ്

വരികൾ : ശ്രീകുമാരൻ തമ്പി

ഗായകൻ : കെ ജെ യേശുദാസ്

രാഗം : ശുദ്ധധന്യാസിശ്രോതസ്വിനി

ഉത്സവഗാനങ്ങൾ ആൽബം

===================

ഓണം പൊന്നോണം പൂമല

പൊങ്ങും പുഴയോരം പൈങ്കിളി

പാടുന്നു ഉണരുണരൂ

ഉള്ളിൽ ഞാൻ കെട്ടിയ പഴയൊരു

വില്ലിന്റെയപശ്രുതിയോടീ

പാണൻ കോർത്തിടുന്നു

പഴയ ശീലിൻ ഇഴകൾ (ഓണം...)

അത്തം നാളിലെ ഓണപ്പാട്ട് അവതരിപ്പിക്കുന്നത് ശശി മേനോൻ.

ടീം ആലാപ്

C/o ViMA