Listen

Description

ഓണനിലാവ് 2024 - Episode 4

വയലി വിമ ഈ ഓണക്കാലത്ത്‌ ഓണം പ്രമേയമായ പാട്ടുകളിലൂടെ ഒരു യാത്ര നടത്തുന്നു. ഈ ഓണവിരുന്ന് അത്തം മുതൽ തിരുവോണം വരെ വിമ പോഡ്‌കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുന്നു.

ഓണം തിരുവോണം വേണം തുടിമേളം

പുള്ളോർക്കുടപ്പാട്ടിൽ മലനാടിൻ ഈണം

ഓണത്തേരേറിവരുന്നൊരു ചിങ്ങപൈങ്കിളിയെ...

മാവേലിത്തമ്പുരാൻ വരവായ് -യതുകണ്ടോ..

(ഓണം തിരുവോണം..)

പാടത്തെപ്പൂനുള്ളാൻ പൂമാനിനിയെത്തുമ്പോൾ

മാറത്തെപ്പൂക്കൾ നുള്ളാൻ മാരനിരിക്കുന്നു...

ഒരു പൂപ്പാലിക നിറയെ തുമ്പപ്പൂ നുള്ളാൻ

അനുരാഗക്കവിത ചൊല്ലി ഞാനുമിരിക്കുന്നു സഖി ഞാനുമിരിക്കുന്നു...

(ഓണം തിരുവോണം )

തിരുവോണസദ്യക്ക് പൂമാരനെത്തുമ്പോൾ 

കോലായിൽ തൂണുംചാരി കാന്തയിരിക്കുന്നു..

ഒരു കണ്ണാംന്തളി നോട്ടം

നറുപൂന്തേനിൻ ചുണ്ടും...

ആ  ലാസ്യ പരിഭവത്താൽ ഞാനുമിരിക്കുന്നു..കാന്താ

ഞാനുമിരിക്കുന്നു..

(ഓണം തിരുവോണം )

വരികൾ എഴുതിയതും ആലപിച്ചതും വിമയിലെ അംഗങ്ങൾ ആയ സുനിൽ വടക്കാഞ്ചേരിയും, ഷാജി അയനിക്കാടുമാണ്.

വിശാഖo നാളിലെ ഓണപ്പാട്ട്.

വരികൾ: സുനിൽ വടക്കാഞ്ചേരി

ആലാപനം :ഷാജി അയനിക്കാട്.

ടീo ആലാപ്

clo വിമ