Listen

Description

ഫിലോകാലിയ എന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ഗ്രന്ഥങ്ങൾ വായിക്കുക എന്നത് ഏതൊരു ക്രിസ്ത്യാനിയുടെയും ജീവിതാഭിലാഷം ആണല്ലോ. എന്നാൽ പലർക്കും സമയത്തിന്റെ കുറവ് മൂലം അത് സാധിക്കാതെ പോകുന്നു. എന്റെ പിതാവിന്റെ വലിയ ആഗ്രഹം ആയിരുന്നു ഈ ഗ്രന്ഥങ്ങൾ വായിക്കുകയെന്നത്. സ്വർഗ്ഗത്തിലായിരിക്കുന്ന എന്റെ പിതാവിന് വേണ്ടി ഈ ഗ്രന്ഥത്തിലെ സ്വർഗീയ രഹസ്യങ്ങൾ എല്ലാവര്ക്കും വായിക്കുവാൻ എളുപ്പമാക്കി തീർക്കുവാനായി ഈ എളിയ ശ്രമത്തെ കാഴ്ച വെയ്ക്കുന്നു. എല്ലാ സ്തുതിയും സർവശക്തനായ ദൈവത്തിനു സമർപ്പിക്കുന്നു.