Listen

Description

സൈബര്‍‍ സുരക്ഷ പ്രശ്നങ്ങള്‍‍ പല തലത്തിലും തരത്തിലും കാണപ്പെടുന്നുണ്ടെങ്കിലും, അതിനെ അതിജീവിക്കല്‍‍, നമ്മള്‍‍ എത്രമാത്രം വിപുലമായ രീതിയില്‍‍ സുരക്ഷ നടപടികള്‍‍ ചെയ്തിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും…

ഇനി ഒരു പക്ഷെ എല്ലാ സുരക്ഷ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അതിനെയും തകര്‍ത്ത് നാശം വിതക്കാന്‍ മാത്രം ശക്തമായ ആക്രമണങ്ങള്‍‍ നടത്താനും തയ്യാറുള്ള കറുത്ത ശക്തികള്‍‍ വിഹരിച്ചു നടക്കുന്ന സ്ഥലമാണ് സൈബര്‍‍ ലോകം. സ്ഥാപനങ്ങളും വ്യക്തികളും രാഷ്ട്രങ്ങളും സൈബര്‍‍ക്രിമിനലുകളുടെ പലവിധ താല്‍പ്പര്യങ്ങളുടെയും ആക്രമണങ്ങളുടെയും ഇരകളായി കൊണ്ടിരിക്കുന്നു ഈ കാലഘട്ടത്തില്‍‍. വിവര സുരക്ഷയുടെ പ്രാധാന്യം ഇന്നും വേണ്ട വിധത്തില്‍‍ മനസ്സിലാക്കിയിട്ടുണ്ടോ ലോകമാകയുള്ള പൊതു സമൂഹവും,സ്ഥാപനങ്ങളും, സര്‍ക്കാരുകളും എന്നത് ഒരു ചിന്തനീയമായ കാര്യം. സാമ്പത്തിക സ്ഥാപനങ്ങളും മറ്റും ഒരു പരിധി വരെ സുരക്ഷക്രമീകരണങ്ങള്‍‍ ഉറപ്പാക്കുന്നതില്‍‍ ജാഗ്രത പുലര്‍തത്തുന്നുണ്ട്. വിദ്യയുടെ ഉപയോഗം ജീവിതത്തിന്‍റെ എല്ലാ മേഖലയിലും പ്രതിഫലിച്ച ഒരു സമൂഹത്തില്‍‍ അതിന്റെ പ്രത്യാഘാതങ്ങള്‍‍ വളരെ വലുതാണ്‌..