Listen

Description

Kerala Social Service Forum - Interview with Fr. Mavunkal Jacob (Secretary KSSF)

കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും സാമൂഹ്യസേവന-വികസന സംഘടനകളുടെ ശൃംഖലയാണ് കേരള സോഷ്യൽ സർവീസ് ഫോറം. കേരള കത്തോലിക്കാ സഭയുടെ 1981 ൽ സ്ഥാപിതമായ ഔദ്യോഗിക സംസ്ഥാനതല സ്ഥാപനമാണ് കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിലിന് (കെസിബിസി) കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്എസ്എഫ്. സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന എല്ലാ സാമൂഹ്യക്ഷേമ-വികസന ശ്രമങ്ങളുടെയും ഏകോപന സമിതിയുമാണ്. നീതിപൂർവകമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും  വിമോചനവും മുന്നേറ്റവുമാണ് കേരള സോഷ്യൽ സർവീസ് ഫോറം ലക്ഷ്യമിടുന്നത്.