പുതുകവികളിൽ ശ്രദ്ധേയനായ ശ്രീകാന്തിൻ്റെ പുതിയ കവിത. പെരുമഴയിൽ ഉരുളുപ്പൊട്ടുമ്പൊഴും പ്രളയം നാടിനെ മൂടുമ്പൊഴും സാധാരണക്കാരുടെ ജീവനും ജീവിതവും മുങ്ങിനശിക്കുമ്പൊഴും താരതമ്യേന സുരക്ഷിതമായ വലിയ ബംഗ്ലാവുകളിൽ കഴിയുന്ന ധനാഢ്യരെ അവ ബാധിക്കുന്നേയില്ല. അവർക്ക് ഏശാത്തിടത്തോളം നാടൊലിച്ചു പോകുന്നത് അവർ കാര്യമാക്കുന്നുമില്ല.