എത്ര കോവിഡ് കേസുകൾ വന്നു എന്ന ചോദ്യത്തിൽ നിന്നും ഇന്ന് എത്ര ഒമൈക്രോൺ കേസുകളുണ്ട് എന്ന രീതിയിലേക്ക് നമ്മളെത്തിനിൽക്കുകയാണ്. ഈ മഹാമാരിയോട് പൊരുത്തപ്പെട്ടു ജീവിക്കാൻ നമ്മൾ പഠിച്ചുകഴിഞ്ഞു എന്നതിനെ സൂചിപ്പിക്കുകയാണ് കടന്നുപോയ ദിവസങ്ങൾ.
എന്നിരുന്നാലും കോവിഡിന്റെ ആദ്യനാളുകളിൽ ഓരോ കേസുകളെയും ഭീതിയോടെയായിരുന്നു നമ്മൾ സമീപിച്ചിരുന്നത്. എല്ലാ സ്തംഭിച്ചുപോയൊരു സമയം! ആശുപത്രികൾ തിങ്ങിനിറഞ്ഞുകഴിഞ്ഞാൽ എന്തുചെയ്യും എന്നോർത്തു ഭരണകൂടം പതറിപ്പോയ സമയം. അവിടുന്നൊക്കെനാം ഒരുപാടു സഞ്ചരിച്ചുകഴിഞ്ഞു. പക്ഷെ ഒമൈക്രോൺ വന്നതോടുകൂടി വീണ്ടും ആശങ്കകൾക്ക് സാധ്യത വർധിച്ചു. പഴയതുപോലെ കേസുകൾ കൂടിവന്നാൽ കാര്യങ്ങൾ വഷളാവുകയും, സമൂഹം വീണ്ടുമൊരു സ്തംഭനംനേരിടുമോ എന്നും നമ്മളിൽ പലരും ചിന്തിക്കുന്നുണ്ടാവും. അതങ്ങനെയാണ് ഒരു സമൂഹത്തെ മുഴുവൻ ബാധിക്കുന്ന വിഷയത്തെ ആശങ്കയോടുകൂടിയല്ലാതെ നമുക്ക് സമീപിക്കാനാവില്ല. രോഗി ഒരാൾ മാത്രമാണെങ്കിൽ പേടിക്കാനില്ല, പക്ഷെ സമൂഹം മുഴുവൻ ആരോഗ്യപ്രശ്നം നേരിടേണ്ടിവന്നാൽ കീഴ്വഴക്കങ്ങൾ മാറി മാറിയും.
ഈ അവസ്ഥയിലാണ് പൊതുജനാരോഗ്യം എന്ന മേഖലയെ പറ്റിയുള്ള അവബോധം എത്രകണ്ട് ആവശ്യമാണ് എന്ന് നമ്മൾ മനസിലാക്കുന്നത്.
Scicle Podcastന്റെ രണ്ടാമത്തെ സീസണിലേക്ക് സ്വാഗതം.
"പൊതുജനാരോഗ്യം".
ആദ്യത്തെ എപ്പിസോഡിൽ Scicleൽ സംസാരിക്കുന്നത്, കേരളത്തിലെ പ്രശസ്ത എപിഡെമിയോളജിസ്റ്റായ Dr. Ramankuttyയാണ്.
ബാക്കി Scicleൽ കേൾക്കാം:
Listen to Dr. Ramankutty on Radio Luca Podcast on Epidemeology
https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zMWQzNWYwMC9wb2RjYXN0L3Jzcw/episode/OWZjZDEzNDQtMmEzMS00MjMxLTlhY2ItZTFkN2I5ZGY3NzJm?sa=X&ved=0CAUQkfYCahcKEwiYi9qY8vT0AhUAAAAAHQAAAAAQNQ
Connect to us on:
https://scicle.in/