കോവിഡ് 19 നിറഞ്ഞാടുന്ന സാഹചര്യത്തിൽ മറ്റ് ഏത് വൈറസിനെ പറ്റി കേട്ടാലും ഒരു ഞെട്ടലോടെയാണ് സമൂഹം ഉണരുന്നത്. തിരുവനന്തപുരത്തു ടെസ്റ്റ് ചെയ്തു വിലയിരുത്തിയ സിക്ക വൈറസിന് മനുഷ്യനെ കൊല്ലാനുള്ള ശേഷിയില്ല എന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും ആരോഗ്യ വകുപ്പ് സംസ്ഥാനത്തു ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സിക്ക വൈറസ് കണ്ടെത്തിയ രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ജീവന് ഭീഷണിയെല്ലാത്തത്‌കൊണ്ട് തന്നെ ഭീതിവേണ്ട എന്ന് പറഞ്ഞിരിക്കുകയാണ് ഡോക്ടർമാർ. സിക്ക വൈറസ് ബാധിച്ച രോഗികൾക്ക് വേണ്ടത് പരിപൂർണ വിശ്രമമാണ്.
വൈറസുകളെപ്പറ്റി ചർച്ചചെയ്യുന്ന വേളയിൽ സിക്ക വൈറസിന്റെ ചരിത്ര നാൾവഴികളിലേക്കൊന്ന് പോവാം.