കപിലിന്റെ ചെകുത്താൻമാരുടേയും സച്ചിൻ ടെൻഡുൽക്കറുടെ റൺസ് ബാലികേറാമലയും വിരാട് കോഹ്ലിയുടെ ഫൈറ്റിങ് ആറ്റിറ്റ്യൂഡും ധോണിയുടെ ക്യാപ്റ്റൻ കൂൾ ലോകകപ്പ് വിജയങ്ങളും സൗരവ് ഗാംഗുലിയുടെ ശൗര്യവുമല്ലാം ഏതൊരു ശരാശരി ഇന്ത്യക്കാരന്റെയും സ്വപ്നവും സ്ഥിരം ചർച്ചാവിഷയവുമാണ്. മുമ്പ് സച്ചിൻ ടെൻഡുൽക്കർ നിങ്ങൾക്കൊപ്പം ഒരു വിമാനത്തിൽ യാത്രക്കാരനായി ഉണ്ടെങ്കിൽ ഇന്ത്യയിൽ നിങ്ങൾ സുരക്ഷിതരാണ്, ഒരപകടവും നിങ്ങൾക്ക് സംഭവിക്കില്ല എന്ന് സൗത്താഫ്രിക്കൻ താരം ഹാഷിം അംല പറഞ്ഞത് ഒരർഥത്തിൽ ഇന്ത്യക്കാരുടെ ക്രിക്കറ്റ് പ്രേമത്തിനുള്ള സർട്ടിഫിക്കറ്റ് കൂടിയാണ്. സെബാസ്റ്റ്യൻ ആന്റണി എന്ന കേരള ടീമിന്റെ മുൻ ഓപണറും കേരളത്തിന്റെ രഞ്ജി ടീമിന്റെ അസിസ്റ്റന്റ് കോച്ചുമൊക്കെയായിരുന്ന ക്രിക്കറ്റ് താരത്തെ കാണുന്നത് അദ്ദേഹത്തിന്റെ എസ് ജി കോച്ചിങ് സ്കൂളിന്റെ പരിശീലത്തിനിടയിൽ വെച്ചാണ്. സമയം വൈകുന്നേരം. പതിവു പോലെ അദ്ദേഹം തന്റെ കുട്ടികളുമായി കൊച്ചിയിലെ കടവന്ത്രയിലുള്ള ഇൻഡോർ സ്റ്റേഡിയത്തിനരികിലുള്ള ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങിയിരിക്കുകയാണ്. കേൾക്കാം, HOMOSAPIENS EP: 4- സെബാസ്റ്റ്യൻ ആന്റണിയുടെ ക്രിക്കറ്റ് ജീവിതം.