Listen

Description

സമയം വൈകുന്നേരം. ന​ഗരത്തിരക്കിനൊപ്പം വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടിയും ശബ്ദവും കേൾക്കാം. മഹേഷിന്റെ ടയറുകടയുടെ ഒരു ദിവസം പൂർണമാവാനൊരുങ്ങുകയാണ്. മിഷ്യനുകളും ബാക്കിയായ ടയറുകളുമല്ലാം കടയുടെ അകത്തേക്ക് എടുത്തുവെക്കാനുള്ള പുറപ്പാടിലാണ് അയാൾ. കണ്ണൂർ ജില്ലയിലെ തലശേരിക്കടുത്തുള്ള കടവത്തൂരിലെ ടൗണിൽ എത്രയോ വർഷങ്ങളായി പ്രത്യേകിച്ചൊരു ബോർഡ് പോലുമില്ലെങ്കിലും നാട്ടുകാർക്ക് ഏറെ സുപരിചിതമാണ് മഹേഷിന്റെ ടയറുകട. പഞ്ചറൊട്ടിക്കലായാലും ടയറുമായി, വാഹനങ്ങളുമായി ബന്ധപ്പെട്ട എന്ത് കാര്യമായാലും ആദ്യം വിളിക്കുകയും ബന്ധപ്പെടുകയും ചെയ്യുക മഹേഷിനെയാണ്. മഹേഷ് അതോടെ തന്റേതായ നൈപുണ്യത്തോടെ  വിശേഷങ്ങൾ പറഞ്ഞും കഥകൾ ചൊരിഞ്ഞും തന്റെ ജോലിയിലേക്ക് കടക്കും. അന്നും അതേപോലെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായുള്ള ജീവിതം ടയറുകടയുടെ പശ്ചാത്തലത്തിൽ നിന്ന് മഹേഷ് പറഞ്ഞു തുടങ്ങി. കേൾക്കാം, HOMOSAPIENS EP 9: കഥകൾ ചൊരിഞ്ഞ് മഹേഷിന്റെ ടയറ് പീടിക