Listen

Description

സൗജന്യ ചിത്രകലാ പരിശീലനം

എസ്മോ ആർട്ട് അക്കാദമി കോട്ടയം നാഗമ്പടത്ത് കുട്ടികൾക്ക് ഈ മധ്യവേനലവധിക്കാലത്ത്‌ സൗജന്യ ചിത്രകലാ പരിശീലനം നൽകുന്നു. 2022 മുതൽ കൊല്ലം -വള്ളിക്കാവ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന എസ്മോ ആർട്ട് അക്കാദമി കോട്ടയത്ത് പുതിയ ബ്രാഞ്ച് തുടങ്ങുന്നതിൻ്റെ ഭാഗമായാണ് ഈ സേവനമെന്ന് ആർട്ട് ക്യൂറേറ്റർ ആർട്ടിസ്റ്റ് എൻ. അജയൻ അറിയിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കും ചിത്ര -ശില്പ കലയിൽ പരിശീലനം നൽകുക, പ്രൊഫഷണൽ ചിത്രശില്പ കലോപാസകർക്ക് സ്റ്റുഡിയോ കം റസിഡൻ്റ് സൗകര്യം ഒരുക്കുക,ആർട്ട് ഗാലറികൾ സ്ഥാപിക്കുക, സൗന്ദര്യ ശാസ്ത്രസംബന്ധിയായ വിഷയങ്ങളിൽ ചർച്ചാ ക്ലാസ്സുകൾ, സെമിനാറുകൾ, പഠന ക്ലാസ്സുകൾ തുടങ്ങിയവ സംഘടിപ്പിക്കുക എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് അക്കാദമി ലക്ഷ്യം വയ്ക്കുന്നത്.

ഏപ്രിൽ 11 ന് ആർട്ട് അക്കാദമിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത് ഡി സി ബുക്സ് സാരഥിയായ ശ്രീ രവി ഡീ സീ യാണ്. ലാവണ്യശാസ്ത്രത്തിന് ഒരാമുഖം എന്ന വിഷയത്തിൽ ശ്രീ മനോജ് കുറൂർ മുഖ്യപ്രഭാഷണം നടത്തും. മനോജ് വൈലൂർ, ടെൻസിംഗ് ജോസഫ്, സജിതാശങ്കർ, എം.എസ് ദിലീപ്, ശ്രീ. വിജയകുമാർ, പാർത്ഥസാരഥി വർമ്മ, അരുൺ വാസുദേവൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു. ഏപ്രിൽ 11-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നാഗമ്പടം -ചുങ്കം റോഡിൽ (പനയക്കഴിപ്പ് കര) തലവന്നാട്ട് ഇല്ലം വക ശ്രീ ശങ്കരപുരം ക്ഷേത്രാങ്കണത്തിൽ