Listen

Description

ഖലീൽ ജിബ്രാൻ (1883-1931 ) ലെബനൻ രാജ്യത്തിൽ ജീവിച്ചിരുന്ന കവിയും കഥാകാരനുമായിരുന്നു. വേറിട്ടൊരു ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം.ആത്മീയ കാഴ്ചപ്പാടും കാല്പനികതയും വിപ്ലവങ്ങളും സൗന്ദര്യവും ദാർശനിക ചുറ്റുപാടുകളുമൊക്കെ അദ്ദേഹത്തിന്റെ കൃതികളിൽ ഉണ്ട്.ഒരേ പുസ്തകത്തിൽ കാണുന്ന കഥകളിൽ തന്നെ അനേകം ആശയങ്ങൾ കൊണ്ട് സമ്പന്നമായ രീതി ആ പ്രതിഭ സ്വീകരിച്ചിരുന്നു. ചില അർത്ഥ തലങ്ങളൊക്കെ മനസിലാക്കാനും എളുപ്പമല്ല.