Listen

Description

വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി. അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനി ക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കൊലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനു ശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി.