Listen

Description

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ  കൊല്ലൂർ ഖനിയിൽനിന്നാണ്  കോഹിനൂർ രത്നം ഖനനം ചെയ്‌തത്. അതോടെ ആ പ്രദേശത്തെ ഭരണകൂടമായ കാകാത്യ സാമ്രാജ്യത്തിന്റെ  കൈകളിൽ ഈരത്‌നമെത്തി. 1323ൽ  തുഗ്ലക് സൈന്യം കാകാത്യ രാജാക്കന്മാരെ കീഴടക്കി രത്‌നം സ്വന്തമാക്കുകയും തുഗ്ലക് ആസ്ഥാനമായ ഡൽഹിയിലേക്ക് രത്നം എത്തുകയും ചെയ്തു. തുഗ്ലക് വംശത്തിന്റെ പതനത്തിനു ശേഷം സയ്യിദ് രാജവംശത്തിനും പിന്നീട് ലോധി രാജവംശത്തിനും കോഹിനൂർ സ്വന്തമായി. 1526 ലെ പാനിപ്പത്ത് യുദ്ധത്തോടുകൂടി മുഗൾ സാമ്രാജ്യത്തിന്റെ കൈകളിലേക്ക് രത്നം എത്തി. മുഗൾ രാജവംശത്തിലെ ഷാജഹാൻ ചക്രവർത്തി കോഹിനൂർ രത്‌നത്തെ മയൂരസിംഹാസനത്തിൽ പതിപ്പിക്കുകയും ചെയ്തു. 1739 ൽ നാദിർ ഷാ മയൂര സിംഹാസനവും കോഹിന്നൂർ രത്‌നവും  കൊള്ളയടിച്ച് പേർഷ്യയിലേക്ക് കടത്തി.
നാദിർഷയാണ് കോഹ് ഇ നൂർ എന്ന പേര് രത്നത്തിന് നൽകിയതെന്ന് കരുതപ്പെടുന്നു.നാദിർഷയുടെ മരണത്തോടെ അദ്ദേഹത്തിന്റെ ചെറുമകനായ മിർസ ഷാരൂഖിന്റെ കൈകളിലായി.1751ൽ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹമ്മദ് ഷാ അബ്ദാലി, നാദിർഷയുടെ കോഹിനൂർ രത്നം, അഹമ്മദ് പിൻ ഷായുടെ കൈകളിലായി.
1809 ൽ ദുറാനി ചക്രവർത്തി പരമ്പരയിൽപ്പെട്ട  ഷാ ഷൂജ,  അർധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ടതോടെ രത്‌നവുമായി ഇദ്ദേഹം പാലായനം ചെയ്‌തു  ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിംഗിന് അഭയം തേടി. രത്‌നം 1813ൽ ഷാ ഷൂജയിൽനിന്ന് രഞ്ജിത് സിങ്ങ് സ്വന്തമാക്കി.1849ലെ  രണ്ടാം ആംഗ്ലോ സിഖ് യുദ്ധത്തിൽ സിഖുകാരെ ബ്രിട്ടീഷുകാർ   തോൽപ്പിച്ചതോടെ  രത്‌നം ബ്രിട്ടീഷുകാരുടെ കൈകളിലെത്തുകയും അമൂല്യമായ ആ സമ്പത്ത് ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുകയും ചെയ്തു. ഇന്ത്യയുടെ ഭരണാധികാരിയായ വിക്ടോറിയ രാജ്ഞി കോഹിനൂർ രത്നം തന്റെ കിരീടത്തിന്റെ ഭാഗമാക്കി.