സംരംഭം ആരംഭിക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ച രണ്ടു സുഹൃത്തുക്കള്‍ പോക്കറ്റ്മണിയായി കിട്ടിയ പണം കൊണ്ട് ജനങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചു. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടും പിന്തിരിയാന്‍ തയ്യാറാകാതെ ഫുഹാദും മിഥുനും ഇംഗ്ലീഷ് ഫ്‌ളൈറ്റ് എന്ന സ്ഥാപനം തുടങ്ങി അതിന്റെ സേവനം ജനങ്ങളിലേക്കെത്തിച്ചു. ആ രണ്ട് ചെറുപ്പക്കാരുടെയും ഇംഗ്ലീഷ് ഫ്‌ളൈറ്റിന്റെയും വഴിത്തിരിവുകള്‍ നിറഞ്ഞ കഥ കാണാം..