ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയുടെ സംവിധായകൻ. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി, മേലേപറമ്പിൽ ആൺവീട്, ദേവദൂതൻ, പിൻഗാമി, വാനപ്രസ്ഥം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത്. മറക്കാനാകാത്ത സിനിമകളിലൂടെ മറക്കാനാവാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി തന്റെ സിനിമാജീവിതത്തെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു. ആദ്യ കാഴ്ച്ചയിൽ തന്നെ അനുജനായി സ്വീകരിച്ച എം.ടിയെ കുറിച്ചും കഥകൾ വന്ന അനുഭവങ്ങളെയും കുറിച്ചാണ് സംഭാഷണത്തിന്റെ ആദ്യ ഭാഗം.