ലോകത്താകമാനമുള്ള റാബിസ് മരണങ്ങളുടെ 36 ശതമാനവും നടക്കുന്നത് ഇന്ത്യയിൽ ആണെന്ന് കണക്കുകൾ പറയുന്നു. മൃഗങ്ങളിൽ നിന്ന് പ്രധാനമായും നായകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന റാബിസ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ നിന്ന് കവർന്നത് 102 ജീവനുകളെയാണ്. വാക്‌സിനേഷൻ എടുത്തതിനു ശേഷവും ചില മരണങ്ങൾ സംഭവിക്കുന്നത് ഏറെ ആശങ്കയുള്ളവാക്കുന്ന കാര്യമാണ്. നായ, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ കടിയേറ്റൽ പ്രഥമ ശൂശ്രൂഷ നൽകേണ്ടത് എങ്ങനെയാണു, വളർത്തു മൃഗങ്ങളോടൊപ്പം ചിലവഴിക്കുന്നവർ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്, തുടങ്ങിയ കാര്യങ്ങൾ വിശദമാക്കുന്നു