ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് നമ്മുടെ ജീവിത ശൈലിയും അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ നമ്മൾ നമ്മുടെ ആരോഗ്യത്തെ മറന്നു പോകുന്നുണ്ടോ? ഇത് നമ്മളെ പെട്ടെന്നുള്ള വർധക്യത്തിലേക്ക് നയിക്കുന്നുണ്ടോ? നമ്മുടെ ഓരോ അവയവങ്ങൾക്കും ജൈവപരമായ പ്രായം വ്യതസ്മായിരിക്കും. അങ്ങനെ മനുഷ്യ ശരീരത്തിലെ അവയവങ്ങൾ പെട്ടെന്നു തന്നെ വാർധക്യത്തിലേക്ക് കടക്കുന്നതിലും ഗുരുതരമായ രോഗങ്ങൾക്കും കാരണമാകുന്നത് ജീവിതശൈലി മാറ്റങ്ങളാണോ? ഇത്തരത്തിലുള്ള നമ്മുടെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നുണ്ട് റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച് എതിരൻ കതിരവൻ എഴുതിയ കാമേന്ദ്രിയങ്ങൾ ത്രസിക്കുന്നത് എന്ന പുസ്തകം. അതിലെ ഒരു ഭാഗം കേൾക്കാം.