Listen

Description

രു സ്പോർട്സ് പ്രണയിക്ക് 2026 ഫുട്ബോൾ വർഷമാണ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് 48 രാഷ്ട്രങ്ങൾ അവസാന പരിശീലനത്തിലാണ്. അമേരിക്കയും മെക്സിക്കോയും കാനഡയും പന്തുരുളുമ്പോൾ ഏറ്റവും കൂടുതൽ കണ്ണുകൾ ഉരുളുന്ന കിടിലൻ കാഴ്ച്ചോത്സവത്തിന്റെ അവസാന മിനുക്കിലുമാണ്. തീർന്നില്ല, അതിന് മുൻപ് വരുന്നുണ്ട് പ്രീമിയർ ലീഗിലെയും ലാ ലീഗയിലെയും ചാമ്പ്യൻസ് ലീഗിലെയും കലാശക്കളികൾ. പ്രേമം ക്രിക്കറ്റിനോണെങ്കിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വൻരി20 ലോകകപ്പ് ഇതാ അടുത്തെത്തി. ഇക്കൊല്ലം ചോദിക്കാവുന്ന പ്രധാന ചോദ്യം ഇന്ത്യയുടെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്നും ഗൗതം ഗംഭീർ എന്ന് മാറ്റപ്പെടും എന്നാണ്! ഫുട്ബോളിലെ ഇന്ത്യൻ അവസ്ഥയിൽ കേരളം 2026-ന് വമ്പൻ മാതൃകയാവുമോ എന്ന ചോദ്യവും ഇക്കൊല്ലം ഉന്നയിക്കും. 2026-ലെ കാത്തിരിക്കേണ്ട സ്പോർട്സിനെക്കുറിച്ചാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നത്.