Listen

Description

ഹാരപ്പന്‍ നാഗരികത അല്ലങ്കില്‍ സിന്ധു നാഗരികത എന്ന് അറിയപ്പെടുന്ന വെങ്കല നഗര സംസ്‌ക്കാരത്തെ പേര് മാറ്റി സരസ്വതി സിന്ധു നാഗരികത അല്ലങ്കില്‍ സരസ്വതീനദീതട നാഗരികത എന്ന് പേര് നല്‍കണം എന്ന് ഹിന്ദുത്വവാദികളായ ചരിത്രകാരന്മാരും ആര്‍ക്കിയോളജിസ്റ്റുകളും കുറച്ചു കാലമായി ആവിശ്യപ്പെടുന്നു. 2020 ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സരസ്വതി സിന്ധു എന്ന് പരാമര്‍ശിക്കുകയും സിന്ധു ലിപി വായിക്കപ്പെട്ടിട്ടുണ്ട് എന്ന് മട്ടില്‍ പ്രസംഗിക്കുകയും ചെയ്തു. ഇതിന്റെ പിന്നിലെ വസ്തുതയും സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന ഗൂഢരാഷ്ട്രീയ ലക്ഷ്യവും തുറന്നുകാട്ടുകയാണ് ചരിത്ര അധ്യാപകനും എഴുത്തുകാരനുമായ ഷിനാസ്.