Listen

Description

ഇന്ത്യക്കാരനായ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റാണ് ആദം ഹാരി.
ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഹാരി കോഴ്‌സ് പൂര്‍ത്തിയാക്കിയതും പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് നേടിയതും. പക്ഷേ ഇന്ത്യയില്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ഇവിടത്തെ നിയമം അനുവദിക്കുന്നില്ല. കേരള സര്‍ക്കാര്‍ തുടര്‍പഠനത്തിന് ഹാരിയ്ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്, കേന്ദ്ര സര്‍ക്കാരുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടുമുണ്ട്. പക്ഷേ ലൈസന്‍സ് ഇന്ത്യയിലേക്ക് മാറ്റാനോ ഇന്ത്യയില്‍ത്തന്നെ തുടര്‍പഠനം നടത്താനോ സാധിച്ചിട്ടില്ല. ഇതിനായുള്ള നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് ഹാരി.