Listen

Description

മണല്‍ജീവിതത്തിന്റെ കാണാപ്പുറങ്ങളെഴുതി മലയാളത്തിലെ നോവല്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ബെന്യാമിന്റെ പുതിയ നോവല്‍ ‘നിശ്ശബ്ദസഞ്ചാരങ്ങള്‍' പുറത്തിറങ്ങുന്നു. നഴ്‌സുമാരുടെ അതിജീവനയാത്രകളാണ് പുതിയ നോവലിന്റെ പ്രമേയം. ഇസ്രായേലില്‍ വയോധികരായ പഴയ ഓഷ്‌വിറ്റ്‌സ് തടവുകാര്‍ക്കിടയില്‍ ദീര്‍ഘകാലം നഴ്‌സ് ആയി ജോലി ചെയ്ത മിധു ജോര്‍ജ് ബെന്യാമിന്റെ എഴുത്തുജീവിതത്തെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഇന്ത്യയില്‍ കോവിഡ് എത്തിച്ചേരുന്നതിനുമുമ്പായിരുന്നു ഈ സംഭാഷണം.