പുസ്തക പ്രസാധനത്തിന്റെ ആവേശം കൂടുതലാളുകളെ പ്രസാധന സംരഭകരാക്കി
മാറ്റിക്കൊണ്ടിരിക്കുന്നു. അതിൽ ചിലർ മാത്രം കച്ചവടപരമായി വിജയിക്കുന്നു.
മണ്ണെണ്ണവിളക്കിന്റെ പ്രകാശവലയത്തിലേക്ക് ആസക്തിയോടെ വന്നടുക്കുന്ന
പ്രാണികളുടെ ആത്മത്യാഗവാസനയ്ക്കു തുല്യമായൊരു സാഹസികത ശ്രദ്ധിക്കപ്പെടാതെ
പോകുകയും ചെയ്യുന്നു. പുസ്തക വിപണി മാസ്മരിക ഭാവത്തോടെ പുതിയ ഇരകളേയും
വേട്ടക്കാരേയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.