Listen

Description

കാന്‍സര്‍ ചികിത്സയുടെയും രോഗികളുമായുള്ള ബന്ധങ്ങളുടെയും അപൂര്‍വാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പ്രമുഖ കാന്‍സര്‍ രോഗ ചികിത്സകനായ ഡോ. നാരായണന്‍കുട്ടി വാര്യര്‍. കാന്‍സര്‍ ചികിത്സയില്‍ സംഭവിക്കുന്ന നവീകരണങ്ങള്‍, സാങ്കേതിക വിദ്യകളുടെ പ്രയോഗം മൂലമുള്ള സൗകര്യങ്ങള്‍, കാന്‍സറിനോടുള്ള ജനങ്ങളുടെ മനോഭാവം, രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും കാര്യത്തിലുള്ള കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന അഭിമുഖം. 'കാന്‍സര്‍ കഥ പറയുമ്പോള്‍' എന്ന ഡോ. നാരായണന്‍കുട്ടി വാര്യരുടെ പുസ്തകത്തെ മുന്‍നിര്‍ത്തി എഴുത്തുകാരനും ജേണലിസ്റ്റുമായ എം.കെ. രാമദാസ്, അദ്ദേഹവുമായി സംസാരിക്കുന്നു.