Listen

Description

ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ബാഴ്സ എത്തിയില്ല. എന്നാലും ഫുട്ബോളിൽ മികച്ച കളികളിലൊന്നായിരുന്നു ഇൻ്റർ മിലാനോട് ബാഴ്സലോണ തോറ്റ കളി. നാളത്തെ മെസ്സി, നാളെയുടെ റൊണാൾഡോ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ലാമീൻ യമാൽ, തോറ്റ കളിയിലും 14 ഉജ്വല ഡ്രിബ്ളുകളിലൂടെ വലിയൊരു താരം ഉദിച്ചുയരുന്നതിൻ്റെ വലിയ സൂചനകൾ വീണ്ടും കാണിച്ചു. യമാലിനെപ്പറ്റി മിലാൻ്റെ ഡിഫൻഡർ അലെസാൺഡ്രോ ബസ്‌സ്റ്റോണി പറഞ്ഞു: ഇതു വരെ ഞാൻ എതിരെ കളിച്ച ബെസ്റ്റ് പ്ലെയർ. മിലാനും പി എസ് ജിയും ഫൈനലിലെത്തുമ്പോൾ രണ്ടു ഗോൾകീപ്പർമാർ തലയുയർത്തി നിൽക്കുന്നു. പി എസ് ജിയുടെ ഡോണറുമയും ഇൻ്റർ മിലാൻ്റെ യാൻ സോമറും. രണ്ടാം പാദത്തിലെ സെമി ഫൈനലുകളിൽ ആർക്കും മറക്കാൻ കഴിയാത്ത 12 സേവുകൾ ഉണ്ട്. ഇതിൽ അഞ്ച് ഡോണറുമയുടെതും ഏഴ് സോമറിൻ്റേതുമാണ്. മെയ് 31ന് മൂണിക്കിൽ നടക്കുന്ന ഫൈനലിലേക്ക് പി എസ് ജിയെയും മിലാനെയും എത്തിച്ച സെമി ഫൈനലുകൾ വിശകലനം ചെയ്തുകൊണ്ട് കമൽറാം സജീവിനോട് സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ.