Listen

Description

ന്യൂസ് ക്ലിക്കിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി, മുഖ്യധാരാ മാധ്യമങ്ങളെ ലക്ഷ്യമിട്ടല്ല. കാരണം, അവരെ പ്രത്യേകിച്ച് വിരട്ടേണ്ടതില്ലല്ലോ. രണ്ടുവര്‍ഷമായി ഹിന്ദി ഹാര്‍ട്ട്ലാന്റില്‍ ആന്റി ബി.ജെ.പി നിലപാടെടുക്കുന്ന നിരവധി യുറ്റിയൂബേഴ്സും ചാനലുകളും വന്നിട്ടുണ്ട്, അവര്‍ക്ക് വലിയ വ്യൂവര്‍ഷിപ്പുമുണ്ട്. അവരെ ഉദ്ദേശിച്ചാണ് ഈ നടപടി.
കേരളത്തിലെ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ എന്തുകൊണ്ട് നിശ്ശബ്ദരായി? വിലകൊടുക്കേണ്ടതില്ലാത്ത കാര്യങ്ങളിലാണ് മലയാള പത്രങ്ങള്‍ അവരുടെ ക്രാഫ്റ്റ് പുറത്തെടുക്കുക. ഉമ്മന്‍ചാണ്ടിയും എം.എസ്. സ്വാമിനാഥനും മരിച്ചപ്പോഴും ചന്ദ്രയാന്റെ സമയത്തും നമ്മള്‍ അത് കണ്ടു. എന്നാല്‍, ന്യൂസ് ക്ലിക്ക് പോലെ സമാനതകളില്ലാത്ത മാധ്യമ ആക്രമണമുണ്ടായപ്പോള്‍, മനോരമോ മാതൃഭൂമിയോ വിചാരിച്ചിരുന്നുവെങ്കില്‍, അവരുടെ എഡിറ്റോറിയല്‍ സ്‌കില്‍സും റിപ്പോര്‍ട്ടിംഗ് സ്‌കില്‍സും പ്രൊഡക്ഷന്‍ സ്‌കില്‍സും കൊണ്ട് റസ്പോണ്‍സ് ഭയങ്കരമായ രീതിയില്‍ എലിവേറ്റ് ചെയ്യാമായിരുന്നു. അവര്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ല, അവരെ ഒന്നും ചെയ്യാന്‍ പറ്റില്ല, അതുകൊണ്ട് അവര്‍ എന്തിന് ഭയപ്പെടണം?

ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാലുമായി സംസാരിക്കുന്നത് ട്രൂകോപ്പി തിങ്ക് സി.ഇ.ഒയും മാനേജിങ് എഡിറ്ററുമായ കമല്‍റാം സജീവ്, എഡിറ്റര്‍ ഇന്‍ ചീഫ് മനില സി. മോഹന്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ. കണ്ണന്‍, ചീഫ് സബ് എഡിറ്റര്‍ അലി ഹൈദര്‍, സബ് എഡിറ്റര്‍ റിദ നാസര്‍ എന്നിവര്‍.