Listen

Description

ഹരിതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തിയതിന് ശേഷം എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറ്റിയ ഫാത്തിമ തെഹ്ലിയ നൽകുന്ന ആദ്യ അഭിമുഖം. ഹരിത മുന്നോട്ടു വെയ്ക്കുന്ന സ്ത്രീ രാഷ്ട്രീയം, മുസ്ലീം ലീഗ് നേതൃത്വവുമായുള്ള സംവാദ സാധ്യത, പൊതു സമൂഹത്തിലെയും കുടുംബത്തിലെയും സ്ത്രീവിരുദ്ധത, മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, ബി.ജെ.പിയും സി.പി.എമ്മുമായുള്ള ബന്ധം തുടങ്ങി നിരവധി വിഷയങ്ങൾ തുറന്ന് സംസാരിക്കുന്നു.