ക്ലബ് വേൾഡ് കപ്പ് ഫൈനലിൽ PSG-യും ചെൽസിയുമാണ് അങ്കത്തട്ടിൽ. യൂറോപ്യൻ യുവരാജാ, ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻ, PSG-ക്ക് എന്താ കൊമ്പുണ്ടോ? അഞ്ചു പത്തു വർഷത്തേക്ക് കൊമ്പുണ്ടെന്ന് സമ്മതിക്കേണ്ടി വരും അവരുടെ കളി കണ്ടാൽ എന്ന് അന്താരാഷ്ട്ര പ്രശസ്തനായ ഫുട്ബാൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട്. ഫൈനൽ ജയിക്കാൻ ചെൽസിക്കുള്ള സാധ്യതകളും വിലയിരുത്തുന്നു.