ആയിരത്തിലധികം സിനിമകളിലായി 8500-ലധികം പാട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട് ഇളയരാജ. എന്നാല്‍ ആ എണ്ണമല്ല അദ്ദേഹത്തെ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിലെ 'പെരിയരാജ'യാക്കുന്നത്, സൃഷ്ടിച്ച ഓരോ പാട്ടുകളിലും അദ്ദേഹം പകര്‍ന്ന മാന്ത്രികമായ സൗന്ദര്യം തന്നെയാണ്. ശാസ്ത്രീയ സംഗീതത്തിന്‍റെ അതിരുകളില്‍ പെട്ടുപോയ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തെ നാടന്‍ ഈണങ്ങളുടെ വൈവിധ്യത്തിലേക്കും മനോഹാരിതകളിലേക്കും കൈപിടിച്ചു കൂട്ടിയ ഇസൈജ്ഞാനി ഇളയരാജയെക്കുറിച്ചാണ് ഇത്തവണ പാട്ട്കഥ.