Listen

Description

പ്രണയം, വാത്സല്യം, പക, പ്രതികാരം, ദേഷ്യം, വിരഹം, ദുഃഖം എന്നിങ്ങനെ മനുഷ്യന്റെ എല്ലാവിധ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ബി ജി എം സ്കോറുകൾ ജോൺസൺ ഒരുക്കി. ഭരതന്റെയും പത്മരാജന്റെയും ഒട്ടുമിക്ക സിനിമകളെയും ക്ലാസിക് നിലവാരത്തിലേക്ക് ഉയർത്തിയതിൽ ജോൺസന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല. ജോൺസൺ വിട പറഞ്ഞിട്ട് 14 വർഷം തികയുന്നു.