ഉമ്മയുടെ വീടായ ചാലിയത്തേക്ക് പുലര്‍ച്ചെ തോണിയില്‍ കയറിയുള്ള യാത്രയില്‍ തുടങ്ങി, വാടക സൈക്കിളിലും ബൈക്കിലും കെ.എസ്.ആര്‍.ടി.സി. ബസിലും ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലും കപ്പലിലും വിമാനത്തിലുമൊക്കെയായി നടത്തിയ അവസാനിക്കാത്ത യാത്രകളുടെ വിസ്മയകരമായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു കെ.ഇ.എന്‍.