Listen

Description

തദ്ദേശീയ സ്രോതസ്സുകളെ മുൻനിർത്തി എങ്ങനെ കടൽചരിത്ര പഠനത്തെ ഉൾക്കാഴ്ചയോടെ മുന്നോട്ടുകൊണ്ടുപോകാനാകും എന്ന് വിശദീകരിക്കുകയാണ് ഡോ. മഹ്മൂദ് കൂരിയ. തന്റെ സമുദ്രചരിത്രപഠനത്തിന് ആധാരമാക്കിയ കൗതുകകരമായ ഡാറ്റകളെക്കുറിച്ചും പ്രാദേശിക ഭാഷകളിലുള്ള ശിലാലിഖിതങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ശാസ്ത്ര ഗവേഷണ രംഗത്തെ മികവിനുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌കാരം നേടിയ പ്രൊഫ. മഹ്മൂദ് കൂരിയയുമായി ചരിത്രഗവേഷകനായ ഡോ. അഭിലാഷ് മലയിൽ സംസാരിക്കുന്നു