Listen

Description

'എനിക്ക് കണ്ണു നിറഞ്ഞു പോവാ, ആ സഖാവിനെപ്പറ്റി പറയുമ്പഴേ.. ' സാംസ്‌കാരിക പ്രവര്‍ത്തകനായ, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ, ജോണ്‍ എബ്രഹാമിന്റെ ആത്മസുഹൃത്തായ മംഗലശ്ശേരി പത്മനാഭന്‍ പറഞ്ഞു നിര്‍ത്തി.
കുട്ടനാടിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ചരിത്രം വാമൊഴിയായി രേഖപ്പെടുത്തുകയാണ് എണ്‍പത്തി മൂന്ന് വയസ്സുള്ള പത്മനാഭന്‍. രക്തസാക്ഷികളും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടശേഖരങ്ങളും ആനുകാലിക രാഷ്ട്രീയവും വിദ്യാഭ്യാസ കാലവും കഥാപ്രസംഗവും കവിതയും പ്രണയവുമെല്ലാം വരുന്നുണ്ട് പത്മനാഭന്റെ സംസാരത്തില്‍