മസ്തിഷ്‌കത്തെ പരുവപ്പെടുത്താന്‍, അതിനെ തീവ്രമായി ബാധിക്കുന്ന ഡ്രഗുകള്‍ തന്നെ ഉപയോഗിക്കുക എന്ന വിചിത്ര പ്രതിഭാസം ചികിത്സാമേഖലയില്‍ ഇന്ന് അംഗീകരിക്കപ്പെടുന്നുണ്ട്. അതായത്, MDMA എന്ന മാരക ലഹരിവസ്തു, മാനസികാരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുക. കഞ്ചാവ് പല രാജ്യങ്ങളിലും ഇന്ന് നിയമപരമാണ്.
ശാസ്ത്രഗവേഷണത്തില്‍ ഇന്ന് നടക്കുന്ന ഏറ്റവും പുതിയ പ്രവണതകളെ പരിചയപ്പെടുത്തുകയാണ് എതിരന്‍ കതിരവന്‍, 'കാമേന്ദ്രിയങ്ങള്‍ ത്രസിക്കുന്നത്' എന്ന പുസ്തകത്തിലൂടെ. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലെ ഒരു ഭാഗം കേള്‍ക്കാം.