Listen

Description

ഉയര്‍ന്നുവരേണ്ടതും എന്നാല്‍ വരാത്തതുമായ ചോദ്യം; നമുക്ക് ആവശ്യം വാണിജ്യത്തിനുള്ള അനായാസതയോ ജീവിതത്തിനുള്ള അനായാസതയോ എന്നതാണ്. ജി.എസ്.ടിയും തൊഴില്‍ നിയമവും മുതല്‍ മുതല്‍ ഫാം ബില്‍ വരെ സമീപ കാലത്തുണ്ടായ എല്ലാ നിയമ, നയ പരിഷ്‌കാരങ്ങളും ഒറ്റ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. അത് കാണാതെ തൊഴിലാളികള്‍ തൊഴില്‍ നിയമവും പരിസ്ഥിതിവാദികള്‍ പരിസ്ഥിതി വിജ്ഞാപനവും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അവരുടെ മേഖലയും കര്‍ഷകര്‍ കര്‍ഷകരുടെ ബില്ലും മാത്രം പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിതറിത്തീരുന്ന ചെറുത്തുനില്‍പ്പില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ കാര്യങ്ങള്‍ ചെയ്യാനുള്ള അനായാസത സൃഷ്ടിക്കപ്പെടുകയാണ്. അത് രാജ്യത്തെ എത്തിക്കുക ഒരു തരം ഡിജിറ്റല്‍ പ്രാകൃതത്വത്തിലേക്കാകും- 480 ദശലക്ഷം തൊഴിലാളി സമൂഹത്തെ അടിമത്തത്തിലാഴ്ത്തുന്ന പുതിയ തൊഴില്‍ നിയമ ഭേദഗതിയുടെ അപകടങ്ങള്‍ വിലയിരുത്തുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ ലേഖകൻ