Listen

Description

നാടകങ്ങളിൽനിന്നു തുടങ്ങി സിനിമയിലെത്തിനില്‍ക്കുന്ന ഒരു സ്ത്രീയുടെ സര്‍ഗാത്മകത നിറഞ്ഞ കലാജീവിതത്തിന്റെ അസാധാരണമായ സഞ്ചാരങ്ങള്‍, കലാജീവിതത്തെ രാഷ്ട്രീയ ഇടപെടലായി കൂടി മാറ്റിയെടുക്കാന്‍ ജീവിതം പാകപ്പെട്ടുവന്ന വഴികള്‍, വ്യക്തിജീവിതത്തിലെ റിലേഷന്‍ഷിപ്പുകള്‍, സിനിമയുടെ ലോകത്തെ വിവേചനങ്ങളുടെയും അധികാരപ്രയോഗങ്ങളുടെയും അനുഭവങ്ങള്‍ എന്നിവയെക്കുറിച്ച് കനി കുസൃതി സനിത മനോഹറുമായി സംസാരിക്കുന്നു.