Listen

Description

എല്ലായിടത്തും പരാജയപ്പെട്ട്, ജീവിതം നഷ്ടപ്പെടുകയാണെന്ന ബോധ്യത്തില്‍ കിരീടം സിനിമയിലെ സേതുമാതവന്‍റെ പിന്‍നടത്തം മലയാളികളുടെ മനസ്സില്‍ അത്രയും ആഴത്തില്‍ പതിപ്പിച്ചത് 'കണ്ണീര്‍പ്പൂവിന്‍റെ കവിളില്‍ തലോടി' എന്ന പാട്ടാണ്. കൈതപ്രം എഴുതി, ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതം ചെയ്ത ഈ പാട്ടിന് പിന്നിലെ രസകരമായ കഥ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറയുന്നു.