Listen

Description

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലിന്റെ രചയിതാവാണ് ആർ. രാജശ്രീ. ഫേസ്ബുക്കിൽ എഴുതിയ നോവൽ എന്ന പുതുമയേക്കാൾ സ്ത്രീകളുടെ സാമ്പത്തികവും ശാരീരികവുമായ സ്വയംപര്യാപ്തതയെക്കുറിച്ച് ചർച്ച ചെയ്യുന്നു എന്നതാണ് നോവലിനെ മികച്ച വായനാനുഭവമാക്കി മാറ്റുന്നത്. കുടുംബസങ്കല്പത്തിന്റെ പൊള്ളത്തരത്തെ കേരളീയ ചരിത്രത്തെത്തന്നെ പശ്ചാത്തലമാക്കി തുറന്നു കാട്ടുന്നുണ്ട് നോവൽ.