Listen

Description

ഈയിടെ അന്തരിച്ച നൊബേൽ ജേതാവ് മാരിയോ വർഗാസ് യോസ മാസ്റ്റർ പീസായ ‘ഫീസ്റ്റ് ഓഫ് ദ ഗോട്ട്’ എഴുതുന്നത് 64-ാമത്തെ വയസിലാണ്. പ്രശസ്ത അഭിഭാഷകനായ റാംജത് മലാനി 95 -ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ കോടതിയിൽ അതീവ ഗൗരവമുള്ള കേസുകൾ കൈകാര്യം ചെയ്തു. വ്യത്യസ്തമെങ്കിലും, സങ്കടകരമാണ് ലോകം മുഴുവൻ മില്യൺ കണക്കിന് ഫാൻ ഫോളോയിംഗ് ഉള്ള കളിക്കാരുടെ കാര്യം. പൊതു യൗവ്വനത്തിൽ തന്നെ, പെട്ടെന്നൊരു ദിവസം, ഇന്നലെ വരെ ആർത്തു വിളിച്ച കാണികൾ, പുകഴ്ത്തു പാട്ടെഴുതിയ മീഡിയ എല്ലാവരും സ്പോർട്സ് താരത്തിൻ്റെ റിട്ടയർമെൻ്റിനും മുറവിളി കൂട്ടുന്നു. നല്ല ഫോമിലായിരുന്നിട്ടും റിട്ടയർ ചെയ്യാൻ നിർബന്ധിതരായ മൈക്കൽ ഹോൾഡിംഗിനെയും രാഹുൽ ദ്രാവിഡിനെയും പോലുള്ള കളിക്കാർ. റിട്ടയർ ചെയ്ത ശേഷം ദീർഘകാലം മൂഡോഫിലായ സച്ചിൻ. ഇപ്പോഴിതാ ഐ. പി. എല്ലിൽ എം.എസ്. ധോണി. കളിക്കാരുടെ റിട്ടയർമെൻ്റ് തീരുമാനങ്ങളെക്കുറിച്ചാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നത്.