സ്റ്റോറി ടെല്ലിംഗിന്റെ രീതികൾ പൊടുന്നനെ മാറുകയാണ്. കാഴ്ചയുടെ അതിനൂതന വിദ്യകൾ കഥാപ്രപഞ്ചത്തെ കീഴ്മേൽമറിച്ചിരിക്കുന്നു. വായനയുടെ ആധിപത്യത്തെ എന്നേക്കുമായി അട്ടിമറിക്കുമോ വെബ്സീരീസുകളും ലൈവ് സ്ട്രീമിംഗിന്റെ കഥ പറച്ചിൽ രീതികളും? നോവൽ, സിനിമ, സ്പോർട്സ് ലൈവ് രംഗത്തെ വിപ്ലവാത്മകമായ കുതിപ്പുകൾ വിശകലനം ചെയ്യുകയാണ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും. നല്ല മലയാളം സിനിമകൾക്ക് ലോകത്തെങ്ങും പ്രേക്ഷകരുണ്ടാവുന്നു. വെബ് സീരീസുകൾ നോവലിന്റെയും കഥകളുടെയും ആഖ്യാന രീതികൾക്ക് വെല്ലുവിളി ഉയർത്തുന്നു. നെറ്റ്ഫ്ലിക്സ് സീരീസ് ആയ് മാറിയ മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ മുതൽ ആഷിക് അബുവിന്റെ റൈഫിൾ ക്ലബ് വരെയും കപീഷ് മുതൽ ഫുട്ബോൾ ലൈവ് സ്ട്രീമിംഗിലെ അന്തർനാടകങ്ങൾ വരെയും ചർച്ചചെയ്യുന്നു.