Listen

Description

എഴുപത്തഞ്ച് വയസ്സിലേറെയുണ്ട് റുഖിയാ ഉമ്മയ്ക്ക്. ഫോർട്ട് കൊച്ചി തുരുത്തിയിലാണ് താമസം. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ അധ്വാനമാണ്. ഫേമസാണ് നായരു റുഖിയ എന്ന് വിളിപ്പേരുള്ള റുഖിയ ഉമ്മ ഉണ്ടാക്കുന്ന മണിപ്പുട്ട്. ഈ പ്രായത്തിലും അവർ അധ്വാനിക്കുകയാണ്. അധ്വാനത്തിലാണ്, സാമ്പത്തിക ഭദ്രതയിലാണ് ഒരു സ്ത്രീയുടെ ജീവിതവും സ്വാതന്ത്ര്യവുമെന്ന തിയറിയൊന്നും ഉമ്മ പറയില്ല. പക്ഷേ അവരുടെ ജീവിതം അവർ തന്നെ പറയുന്നത് കേൾക്കുമ്പോൾ നമുക്കത് മനസ്സിലാവും. ഇനിയുമൊരിക്കൽക്കൂടി ഹജ്ജിനു പോകണമെന്നതാണ് അവശേഷിക്കുന്ന ആഗ്രഹമെന്ന് കമ്യൂണിസ്റ്റ്കാരിയായ ഉമ്മ പറയും. അതിനായി അവർ അധ്വാനിച്ച് കാശ് കൂട്ടിവെയ്ക്കുന്നുണ്ട്.