Listen

Description

സെപ്തംബർ പത്തൊൻപതിന് അന്തരിച്ച സഖാവ് എം.കെ ചെക്കോട്ടിയുടെ രാഷ്ട്രീയ ചരിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ചരിത്രം കൂടിയാണ്. കോഴിക്കോട്ടെ നൊച്ചാടും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൻ ചെക്കോട്ടിയുടെ പങ്ക് നിർണായകമായിരുന്നു. 1951 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. അയിത്തത്തിനെതിരായ സമരം, കുളിസമരം, മീശ വെയ്ക്കാനുള്ള സമരം, ദളിതർക്ക് മുടി വെട്ടാനുള്ള സമരം, കൂത്താളി എസ്‌റ്റേറ്റ് സമരം തുടങ്ങി അനവധി അവകാശ പോരാട്ടങ്ങളുടെ നേതൃത്വത്തിൽ സഖാവ് ചെക്കോട്ടിയുണ്ടായിരുന്നു. ഓർമകൾക്ക് ഒട്ടും മങ്ങലില്ലാതെ അദ്ദേഹം ആ ചരിത്രം ആവേശത്തോടെ ഓർക്കുകയും പറയുകയും ചെയ്യുമായിരുന്നു. സി.പി.ഐ എം ജില്ലാ കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ മകൾ നളിനിയും സഖാവ് ചെക്കോട്ടിയും ഒന്നിച്ചുള്ള ഈ സംസാരം ഒരു കാലഘട്ടത്തിന്റെ ചരിത്ര ആഖ്യാനം കൂടിയാണ്. മുൻ മന്ത്രി ടി.പി.രാമകൃഷ്ണൻ എം.എൽ. എയാണ് നളിനിയുടെ ഭർത്താവ്.