‘‘ആദ്യമായി വന്നു കയറിയ വീട്ടിൽ ഞാൻ ശരിക്കും ഒറ്റക്കായതുപോലെ തോന്നി.
ശ്വാസം മുട്ടുന്നുണ്ടായിരുന്നു എനിക്ക്. ഞാൻ ഒറ്റക്കാണെന്ന് ഓർത്ത് എന്റെ
കണ്ണു നിറഞ്ഞൊഴുകി. യേശുദാസ് എനിക്കുവേണ്ടി എന്നതുപോലെ അപ്പോഴും
സ്വാതിതിരുനാളിന്റെ വരികൾ പാടിക്കൊണ്ടിരുന്നു…’’ നിരാശയുടെ പടുകുഴിയിലേക്ക്
പതിക്കുമ്പോൾ പല സ്ത്രീകളുടെയും ആത്മഗതമായി മാറുന്ന
പാട്ടുകളെക്കുറിച്ചാണ്, സ്വന്തം ജീവിതസന്ദർഭങ്ങളുമായി ചേർത്തുവച്ച് എസ്.
ശാരദക്കുട്ടി ഇത്തവണ ‘പടംപാട്ടുകളിൽ’ എഴുതുന്നത്.