Listen

Description

മലയാള സിനിമാ ലോകത്ത് മികച്ച രണ്ട് ചിത്രങ്ങള്‍ ഒരുക്കിക്കൊണ്ട് തന്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് കെ ബാവക്കുട്ടി. ആദ്യ ചിത്രം കിസ്മത്തിലൂടെ 2017 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും തൊട്ടപ്പനിലൂടെ രണ്ട് പുരസ്‌കാരങ്ങളും നേടിയ ഷാനവാസ് കെ ബാവക്കുട്ടിയുടെ ഒരു കട്ടില്‍ ഒരു മുറി ദുരൂഹതകള്‍ ഒളിപ്പിച്ച പ്രണയവും ഫാന്റസിയും ത്രില്ലറും ചേര്‍ന്നൊരു സിനിമയാവുന്നത് എന്തുകൊണ്ടെന്ന് പറയുകയാണ്. ഒപ്പം സിനിമ വിഷേശങ്ങളും പങ്കുവെയ്ക്കുന്നു.