Listen

Description

"ഇഷ്ടമുള്ള പാട്ട് പാടാൻ ആരെങ്കിലും പറഞ്ഞാൽ ജാനകിയമ്മയുടെ പാട്ടാണ് ആദ്യം മനസ്സിൽ വരിക. പാട്ട് കേട്ട് ജാനകിയമ്മ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഞാൻ അവരുടെ ഫാനാണ്. മാപ്പിളപ്പാട്ടിൻെറ വരികൾ പഠിക്കുന്നത് വലിയ ടാസ്കായിരുന്നു," കലോത്സവവേദികളിലൂടെയും ചാനൽ റിയാലിറ്റി ഷോകളിലൂടെയുമെല്ലാം മലയാളികളുടെ ഹൃദയം കവർന്നിട്ടുള്ള യുവ ഗായികയാണ് ദേവനന്ദ എം.എസ്. പാട്ടിലെ തൻെറ ഇഷ്ടങ്ങളെക്കുറിച്ചും പാട്ട് വഴിയിലെ അനുഭവങ്ങളെക്കുറിച്ചും ദേവനന്ദ സംസാരിക്കുന്നു. പാടിയും പറഞ്ഞും സനിതാ മനോഹറിനൊപ്പം...