ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ചര്‍ച്ച ചെയ്യുന്ന പരമ്പരയുടെ ആദ്യ ഭാഗം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭദശ മുതല്‍ ആരംഭിച്ച സാമൂഹിക പരിവര്‍ത്തനങ്ങള്‍ എങ്ങനെ കേരളത്തില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിലേക്കും നയിച്ചെന്നും നവോത്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏത് തരത്തില്‍ മുന്നോട്ട് കൊണ്ട് പോയെന്നും വിശകലനം ചെയ്യുന്നു. 1937 സെപ്തംബറില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.കൃഷ്ണപിള്ള, കെ. ദാമോദരന്‍, എന്‍.സി ശേഖര്‍, എസ്.വി ഘാട്ടെ എന്നിവര്‍ ഒത്തുചേര്‍ന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ഘടകത്തിന്റെ രൂപീകരണം ചരിത്രത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ സംഭവിച്ചതാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം വിശദീകരിക്കുന്നു.