Listen

Description

ആര്‍ ജെ ഡി ഒരു പ്രാദേശിക പാര്‍ട്ടി ആയിരിക്കുന്നിടത്തോളം കാലം തേജസ്വി യാദവ് ദേശീയ രാഷ്ട്രീയത്തിന്റെ പ്രധാന മുഖമായി വരും എന്നത് അത്രാഗ്രഹമായിരിക്കുമ്പോള്‍ തന്നെ ഒരു ആശയം എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തിലെ ശക്തമായൊരു സാന്നിധ്യമായി തേജസ്വിയും ആര്‍ ജെ ഡിയും ഉണ്ടാകും. ഇന്ത്യ ഭരിക്കുന്ന സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെയുള്ളൊരു പ്രതിപക്ഷ സാന്നിധ്യവും ബിഹാറിലെ ബി ജെ പിക്കെതിരെ വെക്കാവുന്ന ഏറ്റവും വലിയൊരു ചെക്കും കൂടിയാകും അത്. തേജസ്വിക്കു പിന്നാലെയും ഇ.ഡി വട്ടമിട്ട് പറക്കുന്നുണ്ട്. അവര്‍ക്കുള്ള മറുപടി തേജസ്വി അന്നേ പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ മുട്ടു മടക്കില്ല, കീഴടങ്ങില്ല, ഞങ്ങള്‍ എല്ലാവരും ലാലുപ്രസാദ് യാദവുമാരാണ്.