Listen

Description

ആര്‍ട്ടിക്ക്ള്‍ 13- നെ തുറന്നെതിര്‍ക്കുക വഴി ദിസ്സനായകെയുടെ പാര്‍ട്ടിയായ ജനതാ വിമുക്തി പെരുമുനെയും സഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവറും സിംഹള ദേശീയതയുടെ വക്താക്കള്‍ കൂടിയാണെന്ന ആരോപണം എത്രമാത്രം ശരിവെക്കുകയാണ്? ഈ വര്‍ഷം ഫെബ്രുവരിയില്‍ ദിസ്സനായകെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ ചര്‍ച്ചകള്‍ എന്തു സൂചനകളാണ് നല്‍കുന്നത്? തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പറഞ്ഞതു പോലെ അദാനിയുടെ ശ്രീലങ്കയിലെ പദ്ധതികള്‍ക്ക് പുതിയ ഭരണം അന്ത്യം കുറിക്കുമോ? ശ്രീലങ്കയിലെ വംശീയ പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷകനായ വിനോദ് കൃഷ്ണനുമായി കമല്‍റാം സജീവ് സംസാരിക്കുന്നു.